kn-balagopal

തിരുവനന്തപുരം: കൊവിഡ് മൂലം നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന പ്രവാസി - ഭദ്രത മൈക്രോ പദ്ധതി ഇന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്. ഉച്ചയ്ക്ക് 12ന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷനാകും.നോർക്കയും കെ.എസ്.എഫ്.ഇയുമായുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും.
കെ.എസ്.എഫ്.ഇ ശാഖകൾ വഴി അപേക്ഷ സമർപ്പിക്കാം.