photo1

പാലോട്: ശമനമില്ലാതെ തുടരുന്ന മഴയിൽ നാശനഷ്ടം കൂടുന്നു. വെള്ളംകെട്ടി നിന്ന് കൃഷിയിടങ്ങൾ പൂർണമായും നശിച്ച നിലയിലാണ്. നന്ദിയോട്, ആലംപാറ, പേരയം, കുടവനാട് പുലിയൂർ റോഡുകൾ പൂർണമായും നശിച്ചു. ആലംപാറ റിട്ട. എസ്.ഐ ചന്ദ്രചൂഢന്റെ വീട്ടിന്റെ മതിൽ ഇടിഞ്ഞു വീണു. തോട്ടിൽ നിന്ന് വെള്ളം കയറി പെരിങ്ങമ്മല പാടശേഖരത്തിലെയും മാന്തുരുത്തി പാടശേഖരത്തിലെയും കൃഷി നശിച്ചു.

വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ചെല്ലഞ്ചി പാടശേഖരത്തിൽ വെള്ളം കയറി. ഗ്രാമീണ മേഖലയിലെ ഇടറോഡുകളിൽ വെള്ളം കയറി കാൽനടയാത്ര പോലും ദുഷ്കരമായി. കുറുപുഴ വെമ്പ് ക്ഷേത്രം റോഡ്, പച്ചക്കാട് പേയ്ക്കാമൂല റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയിലാണ്.