anupama

തിരുവനന്തപുരം: അനുപമയ്ക്ക് സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട കേസിൽ സർക്കാരിന്റെ ആവശ്യം പരിഗണിച്ച് നിലവിലെ ദത്ത് എടുക്കൽ നടപടിക്രമങ്ങൾ കുടുംബ കോടതി താത്കാലികമായി നിറുത്തി വച്ചു. ആന്ധ്രാ സ്വദേശികളായ അദ്ധ്യാപകരാണ് കുഞ്ഞിനെ ദത്തെടുത്തിരുന്നത്. അതുമായി ബന്ധപ്പെട്ട നടപടിയാണ് നിറുത്തി വച്ചത്.

കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയെന്ന ശിശുക്ഷേമ സമിതിയുടെയും തന്റെ പക്കൽ നിന്ന് തട്ടിയെടുത്ത് വ്യാജ രേഖകൾ ഉണ്ടാക്കി നേരിട്ട് സമിതിയെ ഏല്പിച്ചതാണെന്ന അനുപമയുടെയും പരാതിയും ഉൾപ്പെടെയുളള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതായി ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ദത്തെടുക്കൽ നടപടിക്രമങ്ങൾ നിറുത്തിവയ്ക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

കേസിൽ കക്ഷി ചേരാൻ അനുമതി ചോദിച്ചുളള ഹർജിയും കേസിൽ കക്ഷി ചേരാൻ സർക്കാരിനുളള അവകാശത്തെ സംബന്ധിക്കുന്ന സർക്കാർ ഉത്തരവും ഹർജിയോടൊപ്പം ഹാജരാക്കിയിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയതാണോ ആരെങ്കിലും നേരിട്ട് ശിശുക്ഷേമ സമിതിയൽ എത്തിച്ചതാണോ എന്ന് കോടതി ശിശുക്ഷേമ സമിതിയുടെ അഭിഭാഷകയോട് ചോദിച്ചു. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അഭിഭാഷക അറിയിച്ചു. കുട്ടിയെ ഏത് വിധത്തിലാണ് നഷ്ടമായതെന്ന് കോടതി അനുപമയുടെ വക്കീലിനോട് ചോദിച്ചു. കുട്ടിയുടെ താത്കാലിക സംരക്ഷണച്ചുമതല അനുപമയുടെ മാതാപിതാക്കൾക്കായിരുന്നു. അവരാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപ്പച്ചതെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞതായി അഭിഭാഷക കോടതിയെ അറിയിച്ചു. ഈ കേസിലെ കുട്ടിയുടെ അമ്മ അനുപമയാണോ എന്ന ചോദ്യത്തിന് അക്കാര്യം ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ഡി.എൻ.എ പരിശോധനയെ സർക്കാർ എതിർക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. ശിശുക്ഷേമ സമിതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയില്ല.

 സാമാന്യ അറിവുപോലും അദ്ധ്യക്ഷനില്ലേ?

ശിശുക്ഷേമ സമിതി സമർപ്പിച്ചിരുന്ന ഹർജിയിൽ അദ്ധ്യക്ഷന്റെ സാക്ഷ്യപ്പെടുത്തൽ ഇല്ലാതിരുന്നതിനെ കോടതി വിമർശിച്ചു. കോടതിയിൽ സമർപ്പിക്കുന്ന ഹർജികളിലെ സാക്ഷ്യപ്പെടുത്തലുകളെ കുറിച്ച് സാമാന്യ അറിവുപോലും അദ്ധ്യക്ഷനില്ലേ എന്ന് കോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ സംബന്ധിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ ഉടൻ ഹാജരാക്കാൻ കോടതി സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകി. നവംബർ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

 ദ​ത്തെ​ടു​ത്ത​വ​രെ​ ​ഓ​ർ​ത്ത് ​അ​നു​പ​മ​യ്ക്ക് ​സ​ങ്ക​ടം

​കു​ഞ്ഞി​നെ​ ​ദ​ത്തു​ ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​നി​റു​ത്തി​വ​ച്ച​ ​കോ​ട​തി​ ​ന​ട​പ​ടി​യി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​പ​രാ​തി​ക്കാ​രി​യാ​യ​ ​അ​മ്മ​ ​അ​നു​പ​മ​ ​പ​റ​ഞ്ഞു.​ ​ദ​ത്തെ​ടു​ത്ത​ ​കു​ടും​ബ​ത്തെ​ ​ഓ​ർ​ത്ത് ​സ​ങ്ക​ടം​ ​തോ​ന്നു​ന്നു.​ ​അ​വ​ർ​ ​നി​യ​മം​ ​പാ​ലി​ച്ചാ​ണ് ​കു​ഞ്ഞി​നെ​ ​ദ​ത്തെ​ടു​ത്ത​ത്.​ ​സ്വ​ന്ത​മെ​ന്ന് ​ക​രു​തി​ ​വ​ള​ർ​ത്തി​വ​ന്ന​ ​കു​ഞ്ഞി​നെ​ ​കൈ​വി​ട്ടു​പോ​കു​മ്പോ​ൾ​ ​അ​വ​ർ​ക്കു​ണ്ടാ​കു​ന്ന​ ​വി​ഷ​മം​ ​എ​നി​ക്ക് ​മ​ന​സി​ലാ​കും.​ ​എ​ന്നാ​ൽ​ ​കു​ഞ്ഞി​നെ​ ​പ്ര​സ​വി​ച്ച​ ​വ്യ​ക്തി​യെ​ന്ന​ ​നി​ല​യി​ൽ​ ​എ​നി​ക്കു​ള്ള​ ​അ​വ​കാ​ശ​വും​ ​വി​ഷ​മ​വും​ ​അ​വ​രും​ ​മ​ന​സി​ലാ​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​അ​നു​പ​മ​ ​പ​റ​ഞ്ഞു.​ ​എ​നി​ക്കും​ ​ആ​ ​കു​ടും​ബ​ത്തി​നും​ ​ഒ​രു​ ​പോ​ലെ​ ​നീ​തി​ ​നി​ഷേ​ധി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​വേ​ണം.​ ​ഇ​നി​ ​ആ​ർ​ക്കും​ ​ഇ​ത്ത​രം​ ​അ​നു​ഭ​വം​ ​ഉ​ണ്ടാ​ക​രു​തെ​ന്നും​ ​അ​നു​പ​മ​ ​പ​റ​ഞ്ഞു.