ബാലരാമപുരം: സെമികേഡർ സംവിധാനം പ്രാവർത്തികമാകുന്നതോടെ കോൺഗ്രസിൽ ഭൃതൃരാഷ്ട്രീയം അവസാനിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ അഭിപ്രായപ്പെട്ടു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് പാച്ചല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴമുട്ടം ഗവ. ഹൈസ്കൂളിൽ നടത്തിയ അണുനശീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പനത്തുറ പുരുഷോത്തമൻ, ആർ. ജയേന്ദ്രൻ, ആർ. കുട്ടപ്പൻ, ബിനുകുമാർ, ഇജാസ് ഷാനവാസ്, കെ. കൃഷ്ണൻ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.