pic

വർക്കല: മൈതാനം ബസ് സ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാടുകൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി. ഇടവ - കാപ്പിൽ, പാരിപ്പള്ളി ഭാഗത്തേക്ക് യാത്രക്കാർ ആശ്രയിക്കുന്ന വർക്കല നഗരത്തിലെ പ്രധാന ബസ് സ്റ്റോപ്പിന് സമീപമാണ് കാട് പടർപ്പുകൾ പന്തലിച്ച് കിടക്കുന്നത്. ഇഴ ജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പിന് സമീപത്തെ കുറ്റിക്കാടുകൾ വെട്ടി തെളിക്കുന്നതിനുള്ള നടപടികൾ നഗരസഭ അധികൃതർ കൈക്കൊള്ളണമെന്ന് വർക്കല ടൗൺ പൗരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.