തിരുവനന്തപുരം : എം.വി.ആർ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.പി.ജോണും സെക്രട്ടറി എം.പി.സാജുവും അറിയിച്ചു.