k-rajan-

തിരുവനന്തപുരം: ഉരുൾപൊട്ടൽ, പ്രളയ ദുരന്ത ബാധിതർക്ക് കൂടുതൽ നഷ്ടപരിഹാരം അടുത്ത മന്ത്റിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.

ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ വാസയോഗ്യമാണോയെന്ന് മനസ്സിലാക്കാൻ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും രൂപീകരിച്ച പ്രത്യേക സംഘങ്ങൾ വാസയോഗ്യമല്ലാത്ത പ്രദേശത്ത് നിന്ന് 1100 കുടുംബങ്ങളെ മാ​റ്റിപ്പാർപ്പിക്കാൻ ശുപാർശ നൽകിയിരുന്നു. 842 കുടുംബങ്ങളെ മാ​റ്റി പാർപ്പിച്ചു. ഇതിനായി 84.20 കോടി ചെലവഴിച്ചു. ബാക്കിയുള്ളവരെയും മാ​റ്റിപ്പാർപ്പിക്കുമെന്നും മന്ത്റി പറഞ്ഞു.