vellayani-jcb

കോവളം: വെള്ളായണി കായൽ വീണ്ടെടുക്കൽ യജ്ഞത്തിന‌് വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ 31ന‌് തുടക്കമാകും. കടവിൻമൂല കായൽത്തീരത്ത് രാവിലെ ഒമ്പതിന‌് ആരംഭിക്കുന്ന മാലിന്യനിവാരണ പ്രവർത്തനങ്ങളിൽ എം.എൽ.എമാർ,​ മന്ത്രിമാർ എന്നിവർ പങ്കാളികളാകും. ഇതിന്റെ ഭാഗമായി ആഫ്രിക്കൻ പായൽ, കുളവാഴ അടക്കമുള്ള മാലിന്യങ്ങളെല്ലാം നീക്കം ചെയ്യും. കായലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്ന ദീർഘകാല കർമ്മപദ്ധതികൾക്കും തുടക്കമാകും. കായലിലെ കൈയേറ്രം തടയാനും നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സാമൂഹ്യ സാംസ‌്കാരിക സംഘടനകൾ, റസിഡന്റ‌്സ‌് അസോസിയേഷനുകൾ, കായൽ സംരക്ഷണ സമിതികൾ,

മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണവും പദ്ധതിക്ക‌് ഉറപ്പാക്കുമെന്ന‌് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ പറഞ്ഞു.