sanitization

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസിലെ പൂർവ വിദ്യാർഥി സംഘത്തിന്റെ നേതൃത്വത്തിൽ ക്ലാസ് റൂമുകളും സ്കൂൾ പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കി. വാർഡ് കൗൺസിലർ ജി.എസ്. ബിനു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ നിധിൻ,​ സുഖിൽ,​ സ്കൂൾ ഹെഡ്മാസ്റ്റർ വി. രാധാകൃഷ്ണൻ, പൂർവ വിദ്യാർത്ഥി സംഘം പ്രസിഡന്റ് ആർ. ഗോപാൽ, സംഘം ഭാരവാഹികളായ സുരേഷ് ബാബു, അയ്യപ്പൻ കലാ സാഹിതി, വിനോദ് കലാപീഠം, രാജേഷ്,​ ശ്രീലത,​ രതീഷ്, ശ്യാം പ്രസാദ്, രഘു, പൂർവാദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ നായർ, ബാബു ചന്ദ്രൻ, അഡ്വ. സുരേന്ദ്രൻ, ദ്വാരക മോഹൻ, അദ്ധ്യാപകരായ നൗഷാദ്, ബീന, സീമ, രജിതാ രാജ്, പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.