തിരുവനന്തപുരം: കേരളകൗമുദി ഭക്ഷ്യസുരക്ഷാ ബോധവത്കരണവും സ്നേഹാദരവും ഇന്ന് രാവിലെ 11.30ന് പാളയം ചിരാഗ് ഇന്നിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ആലപ്പുഴ-തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. ഗോപിക എസ്.ലാൽ ബോധവത്കരണ ക്ലാസുകൾ നയിക്കും. വ്യവസായ മേഖലയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന സ്ഥാപന ഉടമകളെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി ബ്യൂറോ ചീഫ് ശ്രീകുമാർ പള്ളീലേത്ത് സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത് നന്ദിയും പറയും.