vld2

വെള്ളറട: ബി.ഡി.ജെ.എസ് പാറശാല മണ്ഡലം പ്രവർത്തക യോഗം മണ്ഡലം പ്രസിഡന്റ് ബ്രജേഷ് കുമാറിന്റെ അദ്ധ്യക്ഷയിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് പരിത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മലയിൻകീഴ് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വേണു കാരണവർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആലച്ചക്കോണം ആർ. ഷാജി,​ ബി.ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഉഷ ശിശുപാലൻ,​ മണ്ഡലം കമ്മിറ്റി അംഗങ്ങളായ കുഴിയാർ രവി,​ പ്രതാപൻ ആര്യങ്കോട്,​ സുശീലൻ വാഴിച്ചൽ,​ ജലജ ദിവാകരൻ,​ ശാന്തകുമാരി,​ പഞ്ചായത്ത് കമ്മിറ്റി പ്രസിഡ‌ന്റുമാരായ ഗോപിനാഥൻ,​ പ്ളാംപഴിഞ്ഞി കൃഷ്ണൻ, വെള്ളറട മരുകൻ, രമണൻ അമ്പൂരി, മധുസുദനൻ ആര്യങ്കോട് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ദിവാകരൻ സ്വാഗതവും ബി.ഡി.വൈ.എസ് മണ്ഡലം സെക്രട്ടറി തട്ടിട്ടമ്പലം അനിൽകുമാർ നന്ദിയും പറഞ്ഞു.