തിരുവനന്തപുരം: കോർപ്പറേഷന് മുന്നിലെ യു.ഡി.എഫ് സമരത്തിൽ മേയർ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ. മുരളീധരൻ എം.പിക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സ്ത്രീവിരുദ്ധവും തരംതാണതുമായ പരാമർശമാണ് കെ. മുരളീധരൻ നടത്തിയതെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ഭരണിപ്പാട്ടിന്റെ ഈരടികൾ മുരളീധരന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. പരാമർശം യോജിക്കുക അദ്ദേഹത്തിന് തന്നെയാണ്. മേയർക്കെതിരെയായി ഭരണിപ്പാട്ട് പാടാൻ വായതുറക്കുന്നത് കരുതലോടെയാവണമെന്നും ആനാവൂർ നാഗപ്പൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.