ko

കോവളം: വിഴിഞ്ഞം ലയൺസ് ക്ലബ് ഓഫീസ് ഉദ്ഘാടനവും യു.എൻ ദിനാഘോഷവും ഡിസ്ട്രിക്ട് ഗവർണർ ലയൺ ഗോപകുമാർ മേനോൻ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ സി.ഓമന മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്‌ പ്രസിഡന്റ്‌ നിസാം സേട് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബിന് ആവശ്യമായ ഗ്ളൂക്കോമീറ്റർ,സർവീസ് കോട്ടുകൾ എന്നിവ ഡയബെറ്റിസ് ഡിസ്ട്രിക്ട് ചെയർ പേഴ്സൺ എം.എ.വഹാബ് സെക്രട്ടറി വിനോദ് കുമാറിന് കൈമാറി. കൊവിഡ് വാക്‌സിനേഷൻ ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ജയചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ ആനന്ദ് രാജ്, കിടാരക്കുഴി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ സുജേഷ്, ട്രെഷറർ സദാശിവൻ,അഭിലാഷ്,ലിയോ പ്രസിഡന്റ്‌ റോസ് മരിയ തോമസ്,അരുൺ.പി,അരുൺ.പി.എസ്, മണ്ണിൽ മനോഹരൻ,സതീശൻ,മധു സൂധനൻ,റഫീഖ്,ദേവരാജൻ,നന്ദു കസവുകട,രതീഷ്,സുരേഷ്, സനൽ അബ്ബാസ്,സിബി മൈക്കിൾ,യാസർ അറാഫത്ത്,റാഫി,ആൻ മരിയ തോമസ് എന്നിവർ സംസാരിച്ചു.