തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക ജോലിയിൽ ഏർപ്പെട്ടിരുന്ന ഭിന്നശേഷിക്കാരെ സൂപ്പർ ന്യുമററി തസ്തിക പുനഃസ്ഥാപിച്ച് പുനർനിയമനം നൽകി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് താത്കാലികമായി ജോലിയുള്ള ഭിന്നശേഷിക്കാരുടെ സംഘടനയായ ടി.ബി.എസ്.കെ സമരത്തിലേക്ക് കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ധർണയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലികമായി ജോലിചെയ്യുന്ന കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും പങ്കെടുക്കുമെന്ന് സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി നിസാം ആറ്റിങ്ങൽ, സംസ്ഥാന ട്രഷറർ അരുൺ മോഹൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു, പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.