പാറശാല:കേരള മഹിളാസംഘം കാരോട് ലോക്കൽ കൺവെൻഷൻ സംസ്ഥാന കൗൺസിൽ അംഗം ലതാഷിജു ഉദ്ഘാടനം ചെയ്തു. കാരോട് ലോക്കൽ കമ്മിറ്റി ഒാഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ഇ.ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശശിധരൻ സംസാരിച്ചു. കേരള മഹിളാ സംഘം കാരോട് ലോക്കൽ കമ്മിറ്റി ഭാരവാഹികളായി ഇ.ചന്ദ്രിക (പ്രസിഡന്റ്), ജയ മണി (വൈസ് പ്രസിഡന്റ്), ജയലത (സെക്രട്ടറി), ശൈല റാണി (അസിസ്റ്റന്റ് സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി,ഷീജ,ഭവാനി,ഷീബ എന്നിവരെ തിരഞ്ഞെടുത്തു.