തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള വയലാർ സ്മൃതി സമ്മേളനം ഇന്ന് കിഴക്കേകോട്ട രംഗവിലാസം കൊട്ടാരത്തിൽ നടക്കും. വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ എം.ബി.രാജേഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

സാഹിത്യ പുരസ്‌കാരം മുരുകൻ കാട്ടാക്കടയും സംഗീത പുരസ്‌കാരം ഗായകൻ ജി. വേണുഗോപാലും അക്ഷരശ്രീ പുരസ്‌കാരം എം.എസ്. ഫൈസൽ ഖാനും മാദ്ധ്യമപുരസ്‌കാരങ്ങൾ കേരളകൗമുദി സീനിയർ ഫോട്ടോഗ്രാഫർ സുമേഷ് ചെമ്പഴന്തി, ദേശാഭിമാനി ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠൻ, മാതൃഭൂമി ചീഫ് റിപ്പോർട്ടർ കണ്ണൻനായർ, ജന്മഭൂമി റിപ്പോർട്ടർ ശിവകൈലാസ് എന്നിവരും ഏറ്റുവാങ്ങും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പന്ന്യൻ രവീന്ദ്രൻ, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.എം.ആർ. തമ്പാൻ, എസ്. വിജയകുമാർ, കെ. ചന്ദ്രിക, വിളപ്പിൽ രാധാകൃഷ്ണൻ, കരമന ജയൻ, സബീർ തിരുമല, കലാമണ്ഡലം വിമലാമേനോൻ, ജയശ്രീ ഗോപാലകൃഷ്ണൻ, സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ,​ വൈസ് പ്രസിഡന്റ് ശ്രീവത്സൻ നമ്പൂതിരി തുടങ്ങിയവർ സംസാരിക്കും. ചടങ്ങിന് ശേഷം വയലാർ രാമവർമ്മയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി ആലപ്പി സംസ്‌കൃതിയുടെ ആഭിമുഖ്യത്തിൽ വിഷ്വൽ ഗാനമേളയും ഉണ്ടായിരിക്കും. നാളെ രാവിലെ 8.30ന് വെള്ളയമ്പലം വയലാർ സ്‌ക്വയറിൽ മന്ത്രി വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പുഷ്പാർച്ചന നടത്തും.