തിരുവനന്തപുരം: കെ.എ.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 105 പേർക്ക് നിയമന ഉത്തരവ് നൽകാൻ ഇന്നലെ നടന്ന പി.എസ് .സി യോഗം തീരുമാനിച്ചു. മൂന്നു സ്ട്രീമിൽ ഉൾപ്പെട്ടവർക്കായി തയ്യാറാക്കിയ നിയമ ഉത്തരവിന് കമ്മിഷൻ അംഗീകാരം നൽകി. നവംബർ 1 ന് ഇവർക്ക് നിയമന ഉത്തരവ് നൽകാനാണ് തീരുമാനം.