water

കല്ലറ: കനത്തമഴയിൽ പാങ്ങോട് വില്ലേജിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഭരതന്നൂർ കൊച്ചുവയലിൽ മുരുകദാസ്, റിങ്കി, ശാലിനി, റിജിലാൽ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഭരതന്നൂർ ജംഗ്ഷനിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ജെ.സി.ബി ഉപയോഗിച്ച് വെള്ളം ഒഴുക്കിക്കളയുന്ന നടപടി രാത്രിയും തുടരുകയാണ്. നെടുമങ്ങാട് തഹസിൽദാർ എ.എൽ. അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു ക്യാമ്പ് ചെയ്യുന്നു.