തിരുനനന്തപുരം: കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ എട്ട് വാർഡുകളിൽ ഇന്നലെ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.ആറ്റിങ്ങൽ മുൻസിപ്പാലിറ്റി (23), ഇടവ പഞ്ചായത്ത് (10), മണമ്പൂർ പഞ്ചായത്ത് (7), പനവൂർ പഞ്ചായത്ത് (3), പുല്ലമ്പാറ പഞ്ചായത്ത് (3), ഉഴമലയ്ക്കൽ പഞ്ചായത്ത് (12), വെള്ളനാട് പഞ്ചായത്ത് (2), വിതുര പഞ്ചായത്ത് (13). എന്നിവയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർഡുകൾ.