തിരുവനന്തപുരം: തുടർഭരണം ലഭിച്ചതിന്റെ അമിത ആത്മവിശ്വാസത്തിൽ പശ്ചിമ ബംഗാളിലേതുപോലെ ജനങ്ങളെ കൊള്ളയടിക്കാൻ എൽ.ഡി.എഫിനെ അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. പട്ടിക ജാതി ഫണ്ട് തട്ടിപ്പും, വീട്ടുകരം തട്ടിപ്പുമായി എൽ.ഡി.എഫ് നേതാക്കന്മാരായ ജനപ്രതിനിധികളും ഉദ്യോഗസ്ഥ മാഫിയയും അരങ്ങുവാഴുമ്പോൾ സംസ്ഥാന സർക്കാർ അതിനൊക്കെ കവചമൊരുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും രാജേഷ് ആരോപിച്ചു.

ആശുപത്രിയിലാക്കി

നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ, ശ്രീകണ്ഠേശ്വരം കൗൺസിലർ രാജന്ദ്രൻനായർ, കുര്യാത്തി കൗൺസിലർ മോഹനൻ നായർ, നെട്ടയം കൗൺസിലർ നന്ദഭാർഗവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.