തിരുവനന്തപുരം; പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ഇടതുപക്ഷ സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.പി.എസ് .സി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് എസ് .എസ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ടി.ഒ.ശ്രീകുമാർ,രമേശ് എം.തമ്പി, സജു ജോൺ,എ.കെ.സാദിഖ്,പി.സതീഷ് കുമാർ, എം.മുഹമ്മദ് ജാസി,പി.കെ.സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി സഞ്ജിത്ത് .വി( പ്രസിഡന്റ് ), അബി.പി ( സെക്രട്ടറി),സുനിൽകുമാർ .എം (ട്രഷറർ) അനൂപ് വി.എസ് ,സബ്ന (വൈസ് പ്രസിഡന്റുമാർ ),രാം ശങ്കർ ,അനിൽകുമാർ .വി (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.