കുറ്റിച്ചൽ: പരുത്തിപ്പള്ളി പമ്മംതല വീട്ടിൽ ബാലകൃഷ്ണപിള്ള (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രഭാ കുമാരി (കുളത്തൂർ വി.എച്ച്.എസ്.എസ്, നെയ്യാറ്റിൻകര), പ്രീത കുമാരി (ബി.ജെ.പി സംസ്ഥാന സമിതിയംഗം), പ്രതാപ് കുമാർ (കൺസ്യൂമർ ഫെഡ്, കൊല്ലം). മരുമക്കൾ: മോഹനചന്ദ്രൻ (റിട്ട.ടീച്ചർ), പരേതനായ പരുത്തിപ്പള്ളി ശ്രീകുമാർ (ബി.ജെ.പി മുൻ ജില്ലാ സെക്രട്ടറി, മുൻ പഞ്ചായത്ത് അംഗം), ദിവ്യ (ആയുർവേദ വകുപ്പ്, പാലക്കാട്). സഞ്ചയനം: വെള്ളിയാഴ്ച 9ന്.