nira

കിളിമാനൂർ:സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നാവായിക്കുളം വെട്ടിയറ സ്വദേശി എസ്. നിരഞ്ചനെ മൂതല സാംസ്കാരിക വേദിയുടെ നേത‍ൃത്വത്തിൽ അനുമോദിച്ചു. മൂതല ​ഗവ: എൽ.പി.എസിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി നിരഞ്ചന് ഉപഹാരം കൈമാറി. വി .ജോയി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,പഞ്ചായത്തം​ഗം എസ്.ഷീബ,സി.പി.എം ലോക്കൽ സെക്രട്ടറി സജീബ് ഹാഷിം,ബി.ദിലീപ്,ശ്യാം മൂതല,ബി.കെ മനോജ് എന്നിവരും നിരഞ്ചന് ആശംസ അറിയിച്ചു. മൂതല സാംസ്കാരി വേദി ഏർപ്പെടുത്തിയ പതിനായിരം രൂപയുടെ അവാർഡും ചടങ്ങിൽ മന്ത്രി കൈമാറി.