mini

കിളിമാനൂർ:കിളിമാനൂർ പോങ്ങനാട് ഗവൺമെന്റ് എച്ച്.എസിൽ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം പറഞ്ഞു. ബ്ളോക്ക് പ്രസിഡന്റ് ബി.പി. മുരളി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ആർ. സലൂജ,ജില്ലാ പഞ്ചായത്തംഗം വി.ബേബിസുധ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗിരിജ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ജയകാന്ത്, കൊട്ടറ മോഹൻകുമാർ,വി.ഉഷാകുമാരി, ബ്ളോക്ക് അംഗം ബൻഷാ ബഷീർ, പോങ്ങനാട് രാധാകൃഷ്ണൻ, എ.മുരളീധരൻ, എസ്.സന്തോഷ് കുമാർ,എൻ.രത്നകുമാർ,എസ്. ജവാദ്, ജെ.സിന്ധു,വി.എസ് പ്രദീപ്,വി.ആർ. സാബു, എസ്.എസ്. സജി തുടങ്ങിയവർ പങ്കെടുത്തു.