കിളിമാനൂർ:പനപ്പാംകുന്ന് ജനതാ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബി.എസ്.അനിൽകുമാർ സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് മെമ്പർ ബേബി സുധ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, വൈസ് പ്രസിഡന്റ് കെ.ഗിരിജ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൻഷ ബഷീർ,മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ.രവീന്ദ്രൻ ഉണ്ണിത്താൻ,തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ.മോഹൻദാസ് ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ,സർക്കാർ വനിതാ കോളേജ് മുൻ യു.ജി.സി ലൈബ്രേറിയൻ എൻ.വിജയകുമാർ, കസ്തൂർബാ ബാങ്ക് പ്രസിഡന്റ് വിദ്യാനന്ദകുമാർ,റിട്ട.ടൂറിസം ജോയിന്റ് ഡയറക്ടർ,കെ.രാജ്കുമാർ,മടവൂർ മണികണ്ഠൻ,മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.