panch

കിളിമാനൂർ: തമ്പുരാട്ടിപ്പാറയിലെ സാമൂഹ്യവിരുദ്ധ ആക്രമണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് പഴയകുന്നുമ്മേൽ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ശിവപാർവതി ക്ഷേത്രത്തിലെ പൂജാ സാമഗ്രികളും ഉച്ചഭാഷിണിയും സോളാർ സിസ്റ്റവും കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പഞ്ചായത്ത് ഭരണസമിതിക്കും പൊലീസിനും പരാതി നൽകിയതിനെ തുടർന്നാണ് ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചത്. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റുചെയ്യാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ആവശ്യപ്പെട്ടു.