വിഴിഞ്ഞം: വിഴിഞ്ഞം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുതിയ ബാച്ച് സിവിൽ ഡിഫൻസ് വോളന്റിയർമാർക്ക് പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലുള്ള പരിശീലനം ഉൾപ്പടെ വിവിധ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ആറുദിനം നീണ്ടുനിന്ന പരിശീലന പരിപാടിയിൽ അഞ്ചു വനിതകൾ ഉൾപ്പടെ 25 പേർ പങ്കെടുത്തു. ജില്ലാ - സംസ്ഥാനതല പരിശീലനങ്ങൾ കൂടി പൂർത്തിയാക്കിയ ശേഷമാകും ഇവർ സിവിൽ ഡിഫൻസിന്റെ ഭാഗമാകുന്നത്. വിഴിഞ്ഞം അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ ടി.കെ അജയ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വിനോദ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.ജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്തോഷ്, അമൽ ചന്ദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.