നെയ്യാറ്റിൻകര:സി.പി.ഐ കേരള മഹിളാ സംഘം ചെങ്കൽ മേഖലാ കൺവെൻഷൻ മഹിളാസംഘം നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി ലത ഷിജു ഉദ്ഘാടനം ചെയ്തു.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ,പാർട്ടി എൽ.സി സെക്രട്ടറി വട്ടവിള ഷാജി,ജാസ്മിൻ,സൗമ്യ എന്നിവർ പങ്കെടുത്തു. പ്രസിഡന്റായി സൗമ്യ (ആറയൂർ),വൈസ് പ്രസിഡന്റായി എൻ ബെബൻസി റസൽ(മര്യാപുരം),സെക്രട്ടറിയായി ജാസ്മിൻ പി,ജോയിന്റ് സെക്രട്ടറിയായി ബിന്ദു (തോട്ടിൻകര),എക്സി. അംഗങ്ങളായി സി.ബിന്ദു (വട്ടവിള),ഷീജാ വിൽസൺ (ചെങ്കൽ),ഷീന (ആറയൂർ ),ദീപ രവീന്ദ്രൻ (മര്യാപുരം),ബിനില മോൾ (കുന്നൻവിള ) എന്നിവരെ തിരഞ്ഞെടുത്തു.