kuttanad

തിരുവനന്തപുരം: നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമം കുട്ടനാട്ടിൽ പൂർണതോതിൽ നടപ്പാക്കുമെന്നും കരഭൂമി ലഭ്യമല്ലാത്ത ഉടമയ്ക്ക് താമസത്തിന് വീടുവയ്ക്കാനല്ലാതെ നെൽവയൽ പരിവർത്തനപ്പെടുത്താൻ ഇളവ് നൽകാനാവില്ലെന്നും മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. പൊതു ആവശ്യത്തിന് നെൽവയൽ പരിവർത്തനപ്പെടുത്താൻ സംസ്ഥാനതലസമിതിയുടെ ശുപാർശ പരിഗണിച്ച് അനുമതി നൽകുന്നുണ്ട്. സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട്ടിൽ നെൽവയലുകൾ നികത്തിയാൽ വെള്ളപ്പൊക്കം, കടൽകയറ്രം എന്നിങ്ങനെ ആഘാതമുണ്ടാവുമെന്നും തോമസ് കെ. തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തേക്കും ട്രാക്ടർ റോഡുകൾക്ക് അനുമതി വേണമെന്നായിരുന്നു ആവശ്യം.