തിരുവനന്തപുരം: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 80 കോടിയുടെ കിഫ്ബി പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയതായി മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. പുതിയ ബസ് ടെർമിനൽ നിർമ്മിക്കാൻ എച്ച്.എൽ.എൽ നൽകിയ പ്രാഥമിക രൂപരേഖ കെ.എസ്.ആർ.ടി.സി പരിശോധിക്കുകയാണ്.
ബസ് സ്റ്റേഷൻ വാണിജ്യാടിസ്ഥാനത്തിൽ പുതുക്കിപ്പണിയുമെന്ന് ബഡ്‌ജറ്റുകളിൽ പ്രഖ്യാപിച്ചതാണെങ്കിലും തുക വകയിരുത്തിയിരുന്നില്ല. ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് ടെർമിനൽ കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിൽ നിന്ന് നിർമ്മിക്കാനും സാമ്പത്തിക സ്ഥിതി അനുകൂലമല്ലായിരുന്നു. നഷ്ടം സഹിച്ച് സർവീസ് നടത്താനാവാത്തതിനാൽ സർവീസുകൾ ജനോപകാരപ്രദമായി പുനഃക്രമീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഡീസൽ ചെലവ് വഹിച്ചാൽ ഗ്രാമങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്താനാവുമെന്നും യു. പ്രതിഭയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
പ്രതിദിന ഷെഡ്യൂൾ: 30
ബസുകൾ: 32
സർവീസുകൾ: 162
നഷ്ടത്തിലോടുന്നത്: 51