തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ സർക്കാർ ഏറ്റെടുക്കുക,പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്‌പോർട്ട് റിട്ടയേർഡ് എംപ്ലോയീസ് കൾചറൽ ആൻഡ് സോഷ്യൽ ഓർഗനൈസേഷൻ (ട്രെക്കോ) സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച അനിശ്ചിതകാല സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ഒാർഗനൈസേഷൻ രക്ഷാധികാരി അരവിന്ദാക്ഷൻ.എസ്, പ്രസിഡന്റ് കാരയ്ക്കാമണ്ഡപം രവി,ജനറൽ സെക്രട്ടറി ശശികുമാരൻ നായർ,ട്രഷറർ പ്രേമചന്ദ്രൻ കൊഞ്ചിറവിള എന്നിവർ പങ്കെടുത്തു.