dd

തിരുവനന്തപുരം: ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കഥ, കവിത, ഉപന്യാസം എന്നിവയിൽ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ മത്സരങ്ങൾ നവംബർ നാലിന് പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഘടിപ്പിക്കുക. രാവിലെ എട്ടിന് രജിസ്‌ട്രേഷൻ ആരംഭിക്കും. പങ്കെടുക്കാനെത്തുന്നവർ പ്രായം തെളിയിക്കുന്ന രേഖ കൈയിൽ കരുതണമെന്ന് സെക്രട്ടറി അറിയിച്ചു.