blackbodham

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് വ്യവസായ ഓഫീസുമായി സഹകരിച്ച് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്,ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് മെമ്പർമാരായ ശ്രീകല, പി.കരുണാകരൻ നായർ,ജയശ്രീരാമൻ,പി.അജിത,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.എസ്.ശരത്ത്,വ്യവസായ ഓഫീസർ ബി.ജാസ്മിൻ എന്നിവർ പ്രസംഗിച്ചു. സംരംഭം എങ്ങനെ തുടങ്ങാം, വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തിൽ എ.സി .അനിൽകുമാറും സംരംഭകർ അറിഞ്ഞിരിക്കേണ്ട പ്രധാന വിഷയങ്ങളെ കുറിച്ച് ജി.എസ്. സ്റ്റാൻലിയും ക്ലാസെടുത്തു.