കടയ്ക്കാവൂർ: ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കുന്ന പെപ്പർ എന്ന ജനപങ്കാളിത്ത ടൂറിസം വികസന പദ്ധതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിശേഷാൽ ടൂറിസം ഗ്രാമസഭ 28ന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3വരെ കായിക്കര ആശാൻ സ്മാരക ഹാളിൽ നടക്കുന്ന ഗ്രാമസഭ ജില്ലാപഞ്ചായത്ത്‌ മെമ്പർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി. ലൈജു അദ്ധ്യക്ഷത വഹിക്കും. ഉത്തരവാദിത്ത ടൂറിസം മിഷൻ കോ - ഓർഡിനേറ്റർ ബിജി സേവ്യർ പദ്ധതി വിശദീകരണം നടത്തും. വൈസ് പ്രസിഡന്റ് ലിജാബോസ് സ്വാഗതം പറയും. സമാപനസമ്മേളനം വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.