മുടപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കരുതലോടെ മുന്നോട്ട് പദ്ധതി പ്രകാരം സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം മംഗലപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി റിയാനയ്ക്ക് മരുന്ന് നൽകി ഗ്രാമപഞ്ചായത്ത് തല ഉദ്‌ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ഡോ. പ്രിൻസി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല, പഞ്ചായത്തംഗങ്ങളായ വി. അജികുമാർ, കെ. കരുണാകരൻ, എസ്. കവിത, ബിന്ദു ബാബു, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, ഡോ. തസ്നീം.ടി, ഡോ. ശ്രീരാജി.ആർ.നായർ, ഫാർമസിസ്റ്റ് ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.