തിരുവനന്തപുരം: ഉചിതമായ സ്ഥലം കണ്ടെത്തി സർക്കാരിന് ലഭ്യമാക്കിയാൽ വിതുര ഫയർസ്‌റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് പരിശോധിക്കുമെന്ന് നിയമസഭയിൽ ജി. സ്റ്റീഫന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. നിലവിൽ വിതുര ഫയർസ്‌റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്നത് 2014ൽ ഏർപ്പെടുത്തിയ താത്കാലിക സംവിധാനത്തിലാണ്. വിതുര പൊലീസ് സ്‌റ്റേഷൻ വളപ്പിലെ ക്വാർട്ടേഴ്സാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. അവിടെ ഫയർസ്‌റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുക പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.