വക്കം :വക്കം സി. കൃഷ്ണവിലാസം ഗ്രന്ഥശാലയുടെ. ആഭിമുഖ്യത്തിൽ വനിതാ വേദി രൂപീകരിച്ചു. പ്രസിഡന്റ്‌ സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിഷ മോനി (രക്ഷാധികാരി),കെ.ഓമനദേവി (പ്രസിഡന്റ്‌ ), എസ്. സുനിത (വൈസ് പ്രസിഡന്റ്‌ ),കെ. ലതിക (സെക്രട്ടറി), എസ്. സീജ, സിന്ധു സുനിൽ (ജോയിന്റ് സെക്രട്ടറിമാർ ),ജിതാ ഷൈൻ,പി. ശ്രീദേവി,പി.എസ്.സരിത,നിത്യ,കെ.വസന്തകുമാരി,എ.അനില, ആർ. അനസൂയ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തിൽ വക്കം. ബി. ഗോപിനാഥൻ, ശ്രീകുമാർ, ഓമനാദേവി, ലതിക, വസന്തകുമാരി. എന്നിവർ സംസാരിച്ചു. സെക്രട്ടറി സുദർശനൻ സ്വാഗതവും ഫൗസി നന്ദിയും പറഞ്ഞു.