ബാലരാമപുരം: അധികൃതർ നടപടിയെടുക്കാത്തതിനെ തുടർന്ന് ബാലരാമപുരം ജംഗ്ഷനിലെ അപകടക്കുഴികൾ നികത്താൻ നാട്ടുകാർ രംഗത്ത് എത്തി. നാല് റോഡുകൾ സംഗമിക്കുന്ന ടൗണിലെ കുഴികളടക്കാൻ വ്യാപാരികളും ഓട്ടോ ഡ്രൈവറുമാരുമടങ്ങുന്ന സംഘം രംഗത്തെത്തുകയായിരുന്നു, വാഹനങ്ങൾക്ക് ഭീഷണിയായി മാറിയ കുഴികൾ മെറ്റലിട്ട് നികത്തി യാത്രായോഗ്യമാക്കി മാറ്റി. നൗഷാദ്, ഷൈജു, നിസാർ എന്നിവർ നേതൃത്വം നൽകി. ദേശീയപാതയിൽ ബാലരാമപുരം മുതൽ വഴിമുക്ക് വരെ അപകടക്കുഴികൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ദേശീയപാതയുടെ മൂന്നാംഘട്ട വികസനം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും പലഭാഗത്ത് നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.