വർക്കല :വർക്കല നഗരസഭ കൃഷി ഭവനും ജില്ലാ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയും സംയുക്തമായി വർക്കല നഗരസഭ പ്രദേശത്തെ കർഷകർക്കായി സൗജന്യ മണ്ണ് പരിശോധനയും ശാസ്ത്രീയ മണ്ണ് പരിശോധനയെ കുറിച്ചുള്ള പരിശീലനവും സംഘടിപ്പിച്ചു.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജി,
അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഫിറോസ്,കൃഷി ഓഫീസർ ഗ്രീഷ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വർക്കല കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി,കൃഷി ഫീൽഡ് ഓഫീസർ രാധാകൃഷ്ണൻ നഗരസഭ സെക്രട്ടറി സജി എന്നിവർ സംബന്ധിച്ചു.