വർക്കല:അയിരൂർ പുഴയിൽ കല്ലണയിൽ നാമാവശേഷമായ തടയണ പുനർനിർമ്മിച്ച് ജലസേചന സൗകര്യമൊരുക്കണമെന്ന് സി.പി.എം പാളയംകുന്ന് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ടി.രാധാകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.ആർ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.ലാലി, ടി.കുമാർ, സി.വിശ്വംഭരൻ,അഡ്വ.വി.ജോയി എം.എൽ.എ, അഡ്വ. എസ്.ഷാജഹാൻ, ഏരിയാ സെക്രട്ടറി എസ്.രാജീവ്, കെ.എം.ലാജി, എം.കെ.യൂസഫ്,വി.സത്യദേവൻ, ബി.എസ്.ജോസ്, ജി.എസ്.സുനിൽ,എ.എച്ച്.സലിം,അഡ്വ.കെ.ആർ.ബിജു എന്നിവർ സംസാരിച്ചു.മുതിർന്ന അംഗം ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തി.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധസേവനം നടത്തിയ പ്രവീൺ,സുമിത്ത്, അനന്തു,സുമേഷ് എന്നിവരെ ആദരിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ടി.കുമാറിനെ തിരഞ്ഞെടുത്തു.