finanace

തിരുവനന്തപുരം: പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. നോർക്ക റൂട്ട്സും കെ.എസ്.എഫ്.ഐയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് കൂടുതൽ പ്രൊഫഷണലിസത്തോടെ കാര്യങ്ങൾ ചെയ്യാനുള്ള അനുഭവപരിജ്ഞാനമുണ്ട്. അവ നടപ്പാക്കാനുള്ള സൗകര്യം ഒരുക്കുന്ന പ്രവാസി ഭദ്രതമൈക്രോ സ്‌കീം പ്രവാസികൾക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് സ്വാഗതം പറഞ്ഞു. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പദ്ധതി അവതിരിപ്പിച്ചു. നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കെ.എസ്.എഫ്.ഇ എം.ഡി വി.പി. സുബ്രമണ്യനും ധാരണാപത്രം കൈമാറി.

 സംരംഭകർക്ക് മികച്ച പദ്ധതി

അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ അനുവദിക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകും. മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. അതിനാൽ ആറു ശതമാനം പലിശ അടച്ചാൽ മതി.