prasad

തിരുവനന്തപുരം: കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് സംസ്ഥാനത്തെ അഞ്ച് കാർഷിക പാരിസ്ഥിതിക മേഖലകളായി തരംതിരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. മണ്ണിന്റെ തരം, മഴയുടെ അളവ്, ഭൂപ്രകൃതി, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവയാണ് അടിസ്ഥാനം. ഇതേ മാനദണ്ഡത്തിൽ 23 അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകളായും വിഭജിച്ചിട്ടുണ്ട്. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി പരമാവധി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

 കൊയ്‌ത്ത് യന്ത്രങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്ന്

സംസ്ഥാനത്തുപയോഗിക്കുന്ന കൊയ്‌ത്ത് യന്ത്രങ്ങളിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയാണെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേളപ്പജി കാർഷിക എൻജിനിയറിംഗ് കോളേജിൽ കർഷകരുടെ ആവശ്യാനുസരണം യന്ത്രങ്ങളുടെ ഗവേഷണവും പഠനവും നടക്കുന്നുണ്ട്. സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പ്രാദേശിക അടിസ്ഥാനത്തിൽ വേണ്ട കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നുണ്ട്.


 ഓണത്തിന് ഉത്പാദിപ്പിച്ചത് 3.72 ലക്ഷം ടൺ പച്ചക്കറി

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ 2021 -22 വർഷം 3.725828 ലക്ഷം ടൺ സുരക്ഷിത പച്ചക്കറി ഉത്പാദിപ്പിച്ചു. വീട്ടുവളപ്പിലെ 24000.85 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചു. കാർഷിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ രൂപീകരിക്കുന്ന ബിസിനസ് കമ്പനിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.