veeena

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരുന്നുകൾക്ക് ഇവിടെ ഗുണനിലവാരം കൂടുതലാണെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഒരുസമയം രണ്ടരലക്ഷം ബാച്ച് മരുന്നുകൾ വിപണിയിലുണ്ട്. പരിശോധനയിൽ കുറച്ച് മരുന്നുകൾക്ക് മാത്രമാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ടിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുകയാണ്. നവംബറിൽ കരടുനിയമം പ്രസിദ്ധീകരിക്കും. ഇതിനായുള്ള നി‌ർദ്ദേശങ്ങൾ കേരളം സമർപ്പിച്ചിട്ടുണ്ട്. മരുന്ന് പരിശോധന കർശനമാക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുമെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.