തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.ഷിനു അറിയിച്ചു.കടുത്ത പനി, തലവേദന,പേശിവേദന,വിറയൽ,കണ്ണിന് ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്. ഇ- സഞ്ജീവനിയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടാം.