വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ വിള പരിപാലന വിഭാഗം ശാസ്ത്രജ്ഞർ വികസിപ്പിച്ച കള നിയന്ത്രണ യന്ത്രമായ വീൽ ഹോവീഡറിന് കേന്ദ്രസർക്കാരിന്റെ ഡിസൈൻ പേറ്റന്റ് ലഭിച്ചു. ഒരു ചക്രവും ബ്ലേഡുമാണ് ഇതിനുള്ളത്. ബ്ലേഡ് മണ്ണിൽ 1.5 സെന്റി മീറ്റർ തുളച്ചുകയറുന്നതുവഴി കളകളെ വേരോടുകൂടി ചെത്തിമാറ്റാൻ കഴിയും.
ഡോ. ഷീജ കെ. രാജ്, ഡോ ജേക്കബ്. ഡി, ഡോ. ശാലിനി പിള്ള .പി എന്നിവരുടെ നേതൃത്വത്തിൽ സീതൾ റോസ് ചാക്കോ, ധനു ഉണ്ണിക്കൃഷ്ണൻ, കൃഷ്ണശ്രീ ആർ.കെ, അനിറ്റ് റോസ് ഇന്നസെന്റ് എന്നിവരുടെ ഡോക്ടറേറ്റ് ബിരുദാനന്തര ബിരുദ ഗവേഷണ പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണിത്. ജൂലായ് 2021 മുതൽ 10 വർഷ കാലയളവിലേക്കാണ് പേറ്റന്റ്.