prathikal

വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു. പെരിങ്ങമ്മല അഗ്രിഫാം കുണ്ടാളംകുഴി തടത്തരികത്ത് വീട്ടിൽ ജി. അമൃതലാൽ (19), വിതുര കല്ലാർ കൊങ്ങമരുത്തിന്മൂട്ടിൽ ശരണ്യവിലാസത്തിൽ എൽ. ശിവജിത്ത് (22), തൊളിക്കോട് വിനോബാനികേതൻ അരുവിക്കരകോണം അപർണ വിലാസത്തിൽ വി.സാജുക്കുട്ടൻ (54) എന്നിവരാണ് പിടിയിലായത്.

വിതുര സ്വദേശിയായ 16കാരിയെയാണ് വിവാഹവാഗ്ദാനം നൽകി അമൃതലാൽ പീഡിപ്പിച്ചത്. വിതുര സ്വദേശിയായ 17കാരിക്കെതിരെ

അതിക്രമം നടത്തിയതിനാണ് ശിവജിത്ത്, പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സാജുക്കുട്ടൻ എന്നിവരെ അറസ്റ്റുചെയ്‌തത്.

ഒളിവിൽപ്പോയ പ്രതികളെ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടത്തിയ പട്രോളിംഗിനിടയിലാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് എ.എസ്.പി രാജ് പ്രസാദ്, വിതുര എസ്.എച്ച്.ഒ എസ്. ശ്രീജിത്ത്, വിതുര എസ്.ഐ എസ്.എൽ. സുധീഷ്, ഗ്രേഡ് എസ്.ഐ സതികുമാർ, എ.എസ്.ഐമാരായ സജു, പദ്മരാജ്, എസ്.സി.പി.ഒമാരായ പ്രദീപ്, രജിത്ത്, സി.പി.ഒ ഹാഷിം, സിന്ധു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്‌‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.