നെടുമങ്ങാട്:ആനാട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും പഴക്കം ചെന്ന വേങ്കവിള -- മൂഴി റോഡിന്റെ ദുർഘടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ സമരത്തിനൊരുങ്ങുന്നു.രണ്ടു ഭാഗത്തുനിന്നും വണ്ടികൾ വന്നാൽ ബുദ്ധിമുട്ടു കൂടാതെ മുന്നോട്ടു പോകാൻ കഴിയാതെ അപകടങ്ങളും ഡ്രൈവർമാരുടെ വാക്കേറ്റവും പതിവായിട്ടുണ്ട്. തൈക്കാട്ടു നട,വേട്ടംപള്ളി,മരുതുംകോണം,കുണ്ടറകുഴി ഭാഗങ്ങളിൽ വ്യാപക കൈയേറ്റമാണ് നടക്കുന്നതെന്ന് നാട്ടുകാർ പി.ഡബ്ലിയു.ഡി അധികൃതർക്ക് നൽകിയ നിവേദനത്തിൽ പരാതിപ്പെട്ടു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ സ്വാധീനിച്ചാണ് കൈയേറ്റം അരങ്ങേറുന്നതെന്നാണ് പരാതി.പി.ഡബ്ലിയു.ഡിയും റോഡിനെ തഴയുകയാണ്.റോഡിന്റെ ശോച്യാവസ്ഥ കാരണം കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനരാരംഭിക്കാൻ വൈമുഖ്യം കാടുകയാണെന്ന ആക്ഷേപവും ശക്തമാണ്.