s

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച യെമൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈഞ്ചയ്‌ക്കൽ അനുരാഗിൽ വാടകയ്‌ക്ക് താമസിക്കുന്ന അബ്‌ദുള്ള അലി അബ്ദോ അൽ ഹദയെയാണ് (52) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഈഞ്ചയ്‌ക്കലിലെ തഖ്വാ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന യെമൻ സ്വദേശിയായ പ്രതി പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും വാട്സാപ്പ് മെസഞ്ചർ വഴി പ്രചരിപ്പിച്ചതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന്‌ പോക്‌സോ, ഐ.ടി ആക്‌ടുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ, എസ്.ഐമാരായ ഉമേഷ്, വിനീത, സി.പി.ഒമാരായ ജോസ്, ഗോകുൽ, ബിന്ദു, സുനിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.