ചിറയിൻകീഴ്:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പോസ്റ്റ് ഓഫീസിലേക്ക് യുവജന ധർണ സംഘടിപ്പിച്ചു.ധർണ എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ശരൺ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അൽ ആരീഫ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനസ് ചിറയിൻകീഴ്,സി.പി.ഐ കിഴുവിലം എൽ.സി സെക്രട്ടറി അൻവർ ഷാ, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അതുൽ രാജ്,കിഴുവിലം ഗ്രമപഞ്ചായത്ത് അംഗം ഗോപകുമാർ,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി അമജേഷ്,പ്രസിഡന്റ് ആദർശ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സജീർ കടയ്ക്കാവൂർ, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറിമാരയ മുഹമ്മദ് ഷാജു കിഴുവിലം, ഷിയാസ് വാളക്കാട്,അഫ്രിദി കടയ്ക്കാവൂർ എന്നിവർ പങ്കെടുത്തു. എ.ഐ.വൈ.എഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി സിജു സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം സുകൃത നന്ദിയും പറഞ്ഞു.