train

തിരുവനന്തപുരം: തൃശൂരിനടുത്ത് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കുമിടയിൽ ട്രാക്കിൽ നിർമ്മാണ ജോലികളുള്ളതിനാൽ 28ന് ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ - എറണാകുളം എക്സ്‌പ്രസ് 28 ന് ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കും. നിലമ്പൂർ - കോട്ടയം എക്സ്‌പ്രസ് 28 ന് തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തും. തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസ് 27ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കുകയും 28 ന് തൃശൂരിൽ നിന്ന് തിരുനെൽവേലിക്ക് മടക്കസർവീസ് നടത്തുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.